27 February Thursday

അധ്യാപക കായികോത്സവം: മലപ്പുറത്തിന്‌ ഓവറോൾ

സ്വന്തം ലേഖകന്‍Updated: Monday Jan 20, 2020

 കൊല്ലം

രണ്ടു ദിവസമായി കൊല്ലത്ത്‌ നടന്ന സംസ്ഥാന അധ്യാപക കായികോത്സവത്തിൽ 135 പോയിന്റ്‌ നേടി  മലപ്പുറം ജില്ല ഓവറോൾ -കിരീടം നേടി.  കണ്ണൂരും തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനത്തെത്തി. അത്‌‌ലറ്റിക്സിലും മലപ്പുറമാണ്‌ മുന്നിൽ. ഫുട്ബോൾ മത്സരത്തിൽ മലപ്പുറം തൃശൂരിനെ പരാജയപ്പെടുത്തി. 
ക്രിക്കറ്റിൽ പാലക്കാടിനെ പരാജയപ്പെടുത്തി കൊല്ലം വിജയികളായി. 
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ  നിർവഹിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top