മലപ്പുറം
എന്റെ ഗോൾ മെസിക്ക്, ഇത് നെയ്മറിന്, ഞങ്ങൾ റൊണാൾഡോ ടീം... കലാലയത്തിലും ആവേശം. ഇഷ്ടതാരങ്ങളുടെ ആരാധികമാർ ഗോളടിച്ച് ലോകകപ്പിനെ വരവേറ്റു. ജില്ലാ സ്പോര്‍ട്സ് കൗൺസിലും കസവ് കേന്ദ്ര വെഡ്ഡിങ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോൾ വണ്ടി വെള്ളിയാഴ്ച മലപ്പുറം ഗവ. വനിത കോളേജിൽ പര്യടനം നടത്തി. ഗോളടിച്ചും സെൽഫിയെടുത്തും ആഘോഷപൂർവം വിദ്യാർഥിനികൾ സ്വീകരിച്ചു. മലപ്പുറം ഗവ. വനിതാ കോളേജിൽ പ്രൻസിപ്പൽ ഡോ. മുഹമ്മദ് ജസീർ അടാട്ടിൽ ഷൂട്ടൗട്ട് ഉദ്ഘാടനംചെയ്തു. യൂണിയൻ ചെയർപേഴ്സണ്‍ അമീഷ അധ്യക്ഷയായി. ജനറൽ ക്യാപ്റ്റൻ ദിവ്യ പ്രകാശ്, യുയുസി എം അപർണ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..