30 January Monday

ലഹരിക്കെതിരെ ഗോൾ...

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

വലനിറയെ പുഞ്ചിരി കുടുംബശ്രീ ജില്ലാമിഷന്റെ ‘ലഹരിക്കെതിരെ ഒരു ഗോൾ ’ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി ഗോൾ അടിച്ച പറപ്പൂർ സിഡിഎസ്‌ ചെയർപേഴ്‌സൺ 
എം കെ റസിയയുടെ ആഹ്ലാദം

മലപ്പുറം 
നാടെങ്ങും കാൽപ്പന്തിന്റെ ആവേശം നുരഞ്ഞുപൊന്തുമ്പോൾ ലഹരിക്കെതിരെ ഗോളടിച്ച്‌ മുന്നേറുകയാണ്‌ കുടുംബശ്രീ. ജില്ലയിലെ അയൽക്കൂട്ടങ്ങളിലെല്ലാം ശനി, ഞായർ ദിവസങ്ങളിലായി സ്‌ത്രീകൾ ഗോളടിക്കും. ‘നോ ഡ്രഗ്സ്‌’ എന്നെഴുതിയ പന്തുപയോഗിച്ചാണ്‌ ഗോളടിക്കുക. 
ജില്ലാ ഉദ്‌ഘാടനം സിഡിഎസ്‌ ചെയർപേഴ്‌സൺമാരുടെ സാന്നിധ്യത്തിൽ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്‌ നിർവഹിച്ചു. ചെയർപേഴ്‌സൺമാരും ഗോളടിച്ച്‌ ക്യാമ്പയിനിന്റെ ഭാഗമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top