01 February Wednesday
വിവാഹവേദിയിലെ മെസിപ്പട

"മിനി റൊസാരിയോ തെരുവി’ലെ കല്യാണം

സ്വന്തം ലേഖകൻUpdated: Saturday Nov 19, 2022

അർജന്റീനയുടെ ജേഴ്സിയണിഞ്ഞവര്‍ വിവാഹവേദിയില്‍ വധൂവരന്‍ന്മാര്‍ക്കൊപ്പം

 
എടവണ്ണ
പത്തപ്പിരിയം ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം മൊത്തം നീലപ്പടയായിരുന്നു. ലോകകപ്പ്‌ മത്സരത്തിന്റെ ഭാഗമായ ഫാൻസിന്റെ വിളംബര മത്സരമായിരുന്നില്ല. ഓഡിറ്റോറിയത്തിൽ കല്യാണമായിരുന്നു. അതിനാണ്‌ നീലപ്പടയിറങ്ങിയത്‌. അതും അർജന്റീനിയൻ കട്ട ഫാൻസ്‌. അർജന്റീനയുടെ ആരാധകൻ പാലപ്പെട്ടി ഷബീബിന്റെയും ഷബാനയുടെയും വിവാഹമായിരുന്നു. സുഹൃത്തുക്കൾ വേറൊന്നുമാലോചിച്ചില്ല. 
എല്ലാവരും അർജന്റീനയുടെ ജഴ്‌സിയിൽ കല്യാണത്തിന്‌ എത്തി.  ‘മിനി റൊസാരിയോ തെരുവ്’ എന്നാണ് ഇവർ നാടിനെ വിശേഷിപ്പിക്കുന്നത്. അവിടുത്തെ മുപ്പതിലധികം യുവാക്കളാണ് വിവാഹവേദിയിൽ ഫുട്‌ബോൾ ആവേശം നിറച്ചത്‌. അവർ നവദമ്പതികൾക്ക്‌ സമ്മാനമായി നൽകിയതും അർജന്റീന ജഴ്‌സി തന്നെ. സിനാൻ ആലങ്ങാടൻ, ജിത്തു ചകിരികല്ലൻ, നസീം മാലങ്ങാടൻ, അക്ബറലി വാളമ്പ്ര, സണ്ണി വള്ളിക്കുന്ന്, മാനുട്ടി ചെറുകാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top