20 November Wednesday

മലപ്പുറത്ത് കൂൾബാറിൽ സ്‌ഫോടനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

മലപ്പുറത്ത് കൂൾബാറിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തം

മലപ്പുറം 
നഗരമധ്യത്തിലെ കൂൾബാറിൽ തീപിടിത്തവും സ്‌ഫോടനവും. കുന്നുമ്മൽ ഹെഡ്‌ പോസ്‌റ്റോഫീസിനുമുന്നിലുള്ള കൂൾബാറിലെ അടുക്കളയിൽ വെള്ളിയാഴ്‌ച പകൽ 1.10നാണ്‌ സംഭവം. ജീവനക്കാർ കടയടച്ച് ജുമാ നമസ്‌കാരത്തിന്‌ പോയതിനാൽ വൻദുരന്തം ഒഴിവായി. 
സ്‌ഫോടനത്തിൽ കടയുടെ ഷട്ടർ പൊളിഞ്ഞ് 25 മീറ്റർ അകലെയുള്ള എതിർവശത്തെ കടയുടെ ചില്ല് തകർത്ത് പോസ്റ്റോഫീസിനുമുന്നിൽ പതിച്ചു. ഊ സമയം സമീപത്തെ റോഡിലും കടകളിലും ആളുകളുണ്ടായിരുന്നില്ല. 
ഫർണിച്ചറടക്കം തകർന്ന അടുക്കളയിൽ തീ ആളിപടർന്നു. പാചകവാതക സിലിണ്ടറിൽനിന്നാകാം അപകടമുണ്ടായതെന്നാണ്‌ പ്രാഥമിക നിഗമനം.  എന്നാൽ സിലിണ്ടറുകൾക്ക് കേടില്ല.  മലപ്പുറം യൂണിറ്റിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ്‌  തീയണച്ചത്‌.  
 കടയുടമകൾ മലപ്പുറം പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരിം സ്ഥലത്തെത്തി. 
ഫൊറൻസിക്‌ വിദഗ്‌ധരും പരിശോധിച്ചു.   എസ്ഐ പി സംഗീതിന്റെ നേതൃത്വത്തിൽ  അന്വേഷണം ആരംഭിച്ചു. കടയിലെയും സമീപ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യം പൊലീസ്‌ ശേഖരിക്കുന്നുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top