15 November Friday

ഇനി കട്ടസ്‌നേഹം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

തിരൂർ
കൺസഷന്റെ പേരിൽ വിദ്യാർഥികളും സ്വകാര്യ ബസ് തൊഴിലാളികളും തമ്മിലുണ്ടാകുന്ന തർക്കങ്ങൾക്ക് വിട. ബസ് തൊഴിലാളികളും വിദ്യാർഥികളും ഒത്തുചേർന്നുള്ള  സൗഹൃദസദസ്സ്‌ ശനിയാഴ്ച തിരൂരിൽ നടക്കും. തിരൂരിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്
പ്രൈവറ്റ് ബസ് തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ സൗഹൃദസദസ്സ് നടത്തുന്നത്.   വൈകിട്ട് നാലിന്‌ തിരൂർ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ ബസ് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം എസ് സ്കറിയ ഉദ്ഘാടനംചെയ്യും. അഡ്വ. യു സൈനുദീൻ, ഇ അഫ്സൽ,  നിയാസ് പുൽപ്പറ്റ, ഹാരിസ് മുതൂർ എന്നിവർ സംസാരിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top