13 November Wednesday

സ്വന്തം സ്ഥലം സ്വപ്്നമാകില്ല

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019

 

 
നി​ല​മ്പൂർ 
ആദിവാസികൾക്ക്‌ ഭൂമി നൽകാനുള്ള നടപടി വേഗത്തിലാക്കി വനംവകുപ്പ്‌. ജി​ല്ല​യി​ൽ 203.64 ഹെ​ക്ട​ർ വ​ന​ഭൂ​മി​ ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾക്ക് പ​തി​ച്ചുന​ൽ​കാ​നാണ്‌ കേ​ന്ദ്ര​ സ​ർ​ക്കാ​ർ അനു​മ​തി. ഇതുവരെ 65.34 ഹെ​ക്ട​ർ കൊടുത്തു. ബാക്കി 138.3 ഹെക്ടർ വിതരണംചെയ്യാൻ നിലമ്പൂർ നോർത്ത്‌ ഡിഎഫ്‌ഒ നേതൃത്വത്തിൽ ശ്രമം ഊർജിതമാക്കി. 
 നിലമ്പൂർ, എ​ട​വ​ണ്ണ വ​നം റേഞ്ചു​ക​ളി​ലാണ്‌ സ്ഥലം. അവിടങ്ങളിലെ തേ​ക്ക് മു​റി​ച്ചു​മാ​റ്റാൻ നടപടിയായി.  നി​ല​മ്പൂ​ർ ഫോറസ്‌റ്റ്‌ റേഞ്ചിൽ തൃക്കേ​ക്കു​ത്തി​ലെ 7.2 ഹെ​ക്ട​ർ, നെ​ല്ലി​പ്പൊ​യി​ൽ കൊ​ടീ​രി വ​ന​ത്തി​ലെ 89 ഹെ​ക്ട​ർ എ​ന്നി​വ​യും വിതരണത്തിനുള്ളതാണ്‌.  ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന്‌ ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സർ​ക്കാ​ർ 2003-ൽ ​ന​ൽ​കി​യ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അനുമതി.  പ​ക​രം വി​ല ന​ൽ​കേ​ണ്ട​ത് ഒ​ഴി​വാ​ക്കാ​ൻ സംസ്ഥാന സർക്കാർ സുപ്രീംകോ​ട​തി​യെ സ​മീ​പി​ച്ചു. വിലയെക്കുറിച്ച്‌ പി​ന്നീ​ട് തീ​രു​മാ​നി​ക്കാ​മെ​ന്നും ഭൂമിവിതരണം കാര്യക്ഷമമാക്കാനും കോടതി നിർദേശിച്ചു. സ്ഥലം കണ്ടെത്താൻ  വ​നം, റ​വ​ന്യൂ, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി സർവേ നടത്തിയിരുന്നു. ഇതുവരെ വിതരണംചെയ്‌ത ഭൂമി (ഹെക്ടറിൽ)
ചാലിയാർ പഞ്ചായത്തിലെ അ​ത്തി​ക്ക​ൽ ബിറ്റ് ഒ​ന്ന്‌–- 11.73, അ​ത്തി​ക്ക​ൽ ബി​റ്റ് ര​ണ്ട്‌–- 10.8, അ​ത്തി​ക്ക​ൽ ബി​റ്റ് മൂ​ന്ന്‌–- 32.81. 2018-ലെ ​പ്ര​ള​യത്തി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ട്ട  മ​തി​ൽ​മൂ​ല​യി​ലേ​യും ചെ​ട്ടി​യാം​പാ​റ​യി​ലേ​യും 34 ആ​ദി​വാ​സി കു​ടും​ബ​ത്തിന്‌ ക​ണ്ണം​കു​ണ്ടി​ൽ 50 ഏ​ക്ക​ർ ഭൂ​മി​യും പതി​ച്ചുന​ൽ​കി.
പ്രധാന വാർത്തകൾ
 Top