15 November Friday

ഉരുൾപൊട്ടൽ ഭീതി ചോലാറയിൽ മലവെള്ളപ്പാച്ചിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ചോലാറ മലയിലെ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചില്‍

 

എടവണ്ണ
കനത്തമഴയിൽ ചോലാറ ആദിവാസി കോളനിക്കുസമീപമുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ആദിവാസികളും പരിസരവാസികളും ആശങ്കയിൽ. 
എടവണ്ണ പഞ്ചായത്തിലെ കിഴക്കേചാത്തല്ലൂർ ചോലാറ ആദിവാസി കോളനിക്കുസമീപമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത കനത്തമഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. 79ഓളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ പ്രളയസമയത്ത് ചോലാറയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. 
മലയുടെ താഴെ ഭാഗത്ത് നൂറുകണക്കിന് മറ്റ് കുടുംബങ്ങളും താമസിക്കുന്നുണ്ട്. മഴ തുടർന്നാൽ ഏത് നിമിഷവും ചോലാറയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന്‌ ആദിവാസികൾ പറയുന്നു. 
കിഴക്കേചാത്തല്ലൂർ അട്ടിയിൽനിന്ന്‌ മൂന്നര കിലോമീറ്റർ ദൂരം കാൽനടയായി വേണം ചോലാറ ആദിവാസി കോളനിയിലെത്താൻ. ദുർഘടംപിടിച്ച ഈ വഴിയിലൂടെ രക്ഷാപ്രവർത്തനംപോലും അസാധ്യമാണ്.
 
പ്രധാന വാർത്തകൾ
 Top