മലപ്പുറം
പ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് തേർഡ് എ സിയാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ "പ്രതിഷേധ ട്രെയിൻ സന്ദേശയാത്ര" നടത്തി. നിലമ്പൂർ ഷൊർണൂർ എക്സ്പ്രസ്, നിലമ്പൂർ പാലക്കാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, കണ്ണൂർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കണ്ണൂർ ഷൊർണൂർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകളിലാണ് പ്രതിഷേധ ട്രെയിൻ യാത്ര സംഘടിപ്പിച്ചത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനംചെയ്തു. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ് പി ഷബീർ, എൻ എം ഷഫീഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീർ തിരൂരിലും ടി പി രഹന സബീന വാണിയമ്പലത്തും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..