20 October Tuesday

മുരളീധരൻ രാജിവയ്്ക്കണം: ഡിവൈഎഫ്‌ഐ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

വി മുരളീധരൻ രാജിവയ്്ക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ മലപ്പുറം ഹെഡ്‌ പോസ്റ്റോഫീസിന്‌ മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി പി കെ മുബഷിർ ഉദ്‌ഘാടനംചെയ്യുന്നു

 

തിരുവനന്തപുരം /മലപ്പുറം
സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്     സംസ്ഥാനത്തൊട്ടാകെ യുവാക്കളുടെ  പ്രതിഷേധം. ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 
സ്വർണക്കടത്ത് കേസിൽ തുടക്കം മുതൽതന്നെ നയതന്ത്രബാഗേജ്‌ അല്ലെന്ന്‌‌ വി മുരളീധരനും ബിജെപിയും ബിജെപിയെ പിന്തുണയ്‌ക്കുന്ന  മാധ്യമങ്ങളും സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന്‌ മുഹമ്മദ് റിയാസ് പറഞ്ഞു.
മലപ്പുറം ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ജില്ലാ സെക്രട്ടറി പി കെ മുബഷിർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്‌ കെ ശ്യം പ്രസാദ് അധ്യക്ഷനായി. 
സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ധർണ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മുഹമ്മദ് ഷെരീഫ്, പി ജിജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി ഇല്യാസ് സ്വാഗതവും ജില്ലാ കമ്മി-----റ്റി അംഗം ടി ടി റിയാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top