29 October Thursday

പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

വളാഞ്ചേരി 
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ -തൊഴിലാളി വിരുദ്ധനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ 23ന്‌ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രത്തിലും മണ്ഡലം കേന്ദ്രങ്ങളിലും ജില്ലയിലെ  വ്യവസായ സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. യോഗത്തിൽ എസ്ടിയു ജില്ലാ സെക്രട്ടറി വല്ലാഞ്ചിറ മജീദ് അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ ഫിറോസ്, സേവ ജില്ലാ സെക്രട്ടറി റസിയ, എ കെ വേലായുധൻ (സിഐടിയു), എം എ റസാഖ് (എഐടിയുസി), മുഹമ്മദാലി (ജെടിയുസി), ഗഫൂർ (എച്ച്എംഎസ് ) എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top