18 October Friday

അവലോകന യോഗം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 

മലപ്പുറം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പ്രവർത്തന പുരോഗതി അവലോകന യോഗം 24, 25, 26, 27 ഒക്ടോബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പദ്ധതി അവലോകന യോഗം ഒക്‌ടോബർ ഒന്നിന് പകൽ രണ്ടിന് ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ് കോൺഫറൻസ് ഹാളിലും നടക്കും. നഗരസഭാ അവലോകനയോഗങ്ങൾ 27ന് നടക്കും. രാവിലെ 10ന്  മഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കൽ, വളാഞ്ചേരി നഗരസഭ, പകൽ 2.30ന് പൊന്നാനി, തിരൂർ, താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി, നിലമ്പൂർ നഗരസഭകളുടെ യോഗങ്ങൾ പ്ലാനിങ് സെക്രട്ടറിയറ്റ് കോൺഫറൻസ് ഹാളിലും നടക്കും. ബ്ലോക്ക്തല യോഗങ്ങൾ 24ന് താനൂർ, മങ്കട (രാവിലെ 10), തിരൂർ, പെരിന്തൽമണ്ണ (പകല്‍ 2.30), 25ന്  തിരൂരങ്ങാടി, പൊന്നാനി (രാവിലെ 10), പെരുമ്പടപ്പ്  (പകല്‍ 11.30), വേങ്ങര, കുറ്റിപ്പുറം (പകൽ 2.30), 26ന് കൊണ്ടോട്ടി (രാവിലെ 10), മലപ്പുറം (2.30), ഒക്ടോബർ ഒന്നിന് നിലമ്പൂർ (രാവിലെ 10), കാളികാവ് (2.30), ഒക്ടോബർ മൂന്നിന് വണ്ടൂർ (രാവിലെ 10),  അരീക്കോട് (പകൽ 2.30). നിലമ്പൂർ, കാളികാവ്  ബ്ലോക്ക്തല യോഗം യഥാക്രമം ചുങ്കത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും അമരമ്പലം പഞ്ചായത്ത് കോൺഫറൻസ് ഹാളിലും നടക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top