21 October Monday

എസ്‌ഡിപിഐ ആക്രമണം എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 

മലപ്പുറം
പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ക്യാമ്പസ് ഫ്രണ്ട്–-എസ്‌ഡിപിഐ ആക്രമണം. ബിബിഎ മൂന്നാം വർഷ വിദ്യാർഥി ഷംസുദ്ധീൻ, ബികോം ഫിനാൻസ്‌ ഒന്നാം വർഷ വിദ്യാർഥി ജെസിൻ എന്നിവർക്കാണ്‌ പരിക്കേറ്റത്‌. പാലേമാട് നാരോക്കാവിൽ ആയുധധാരികളായ ക്യാമ്പസ് ഫ്രണ്ട്–-എസ്‌ഡിപിഐ സംഘം എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ  വിജയമാണ്‌ ആക്രമണ കാരണം. ഗുരുതര പരിക്കേറ്റ വിദ്യാർഥികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട്‌ മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ജെസിനെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ആക്രമണത്തിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top