22 October Tuesday

ഇ പത്മനാഭന്‍ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

ഇ പത്മനാഭൻ അനുസ്മരണം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ ഉദ്ഘാടനംചെയ്യുന്നു

 

മലപ്പുറം
കേരള എൻജിഒ യൂണിയന്‍ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന ഇ പത്മനാഭനെ അനുസ്മരിച്ചു. 
29ാം ചരമവാർഷിക ദിനത്തിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി മലപ്പുറം യൂണിയൻ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ ഉദ്ഘാടനംചെയ്തു. 
“രണ്ടാം മോഡി ഗവൺമെന്റും തൊഴിലാളി വിരുദ്ധ നടപടികളും” വിഷയത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ് പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ വിജയകുമാർ  നന്ദിയും പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ആർ രമ്യ പതാക ഉയർത്തി.
പൊന്നാനിയിൽ എ പി പത്മിനി, തിരൂരിൽ സി പി ബാബു, തിരൂരങ്ങാടിയിൽ കെ രവീന്ദ്രൻ, കൊണ്ടോട്ടിയിൽ എം ഷിബു, മഞ്ചേരിയിൽ സന്തോഷ് ഇല്ലിക്കൽ, പെരിന്തൽമണ്ണയിൽ പി പ്രിയ, നിലമ്പൂരിൽ കെ അനീഷ് എന്നിവര്‍ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top