22 October Tuesday
ബിഎസ്എൻഎൽ സമരം 80 ദിവസം പിന്നിട്ടു

മുഴുവൻ തൊഴിലാളികളും പണിമുടക്കിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

ബിഎസ്എൻഎൽ കരാർ തൊഴിലാളി സമരം നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി വള്ളിക്കുട്ടി ഉദ്ഘാടനംചെയ്യുന്നു

 
മലപ്പുറം
ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുമ്പിൽ കരാർ തൊഴിലാളികൾ നടത്തുന്ന സത്യ​ഗ്രഹ സമരം  ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ സംസ്ഥാനവ്യാപകമായി 8000 കരാർ തൊഴിലാളികളും ജില്ലയിൽ 450 ഓളം കരാർ തൊഴിലാളികളും പണിമുടക്കി സമരത്തിൽ  അണിനിരക്കും. നിയമ പോരാട്ടം നടത്താനും യൂണിയൻ തീരുമാനിച്ചു. ബിഎസ്എൻഎൽ മാനേജ്മെന്റും കേന്ദ്രസർക്കാരും തൊഴിലാളി വിരുദ്ധ നിലപാട് തുടരുന്നതിൽ പ്രതിഷേധിച്ച്‌ ബിഎസ‌്എൻഎൽ കാഷ്വൽ കോൺട്രാക്ട‌് ലേബേഴ‌്സ‌് യൂണിയൻ (സിഐടിയു) നടത്തുന്ന സമരം 80 ദിവസം പിന്നിട്ടു.  ബുധനാഴ്ചത്തെ സമരം നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി വള്ളിക്കുട്ടി ഉദ്ഘാടനംചെയ്തു. 
യൂണിയൻ സംസ്ഥാന കമ്മിറ്റിയം​ഗം എ ​ഗോപാലകൃഷ്ണൻ അധ്യക്ഷനായി. 
നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയം​ഗം അസ്ലം ശെഹർഖാൻ, ബിഎസ്എൻഎൽ സിസിഎൽയു ജില്ലാ സെക്രട്ടറി കേശവദാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബൂബക്കർ, ജില്ലാ ട്രഷറർ ശ്രീധരൻ എന്നിവർ സംസാരിച്ചു. വിനോദ് കൂട്ടിലങ്ങാടി സ്വാ​ഗതവും ബാലസുബ്ര​ഹ്മണ്യൻ ഏലംകുളം നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top