22 October Tuesday

റബർ വാങ്ങൽ നിർത്തുമെന്ന്‌ ഡീലർമാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
മലപ്പുറം
റബർ ഇറക്കുമതി നിർബാധം തുടരുന്നതും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന റബറിന്‌ വിലയില്ലാത്തതുംമൂലം കർഷകരിൽനിന്ന്‌  റബർ വാങ്ങുന്നത്‌ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന്‌ ജില്ലാ റബർ ഡീലേഴ്‌സ്‌ അസോസിയേഷൻ. 
വന്‍ ടയർ കമ്പനികൾ നാമമാത്ര റബർമാത്രമാണ് വാങ്ങുന്നത്. കൂടാതെ ബാങ്കിൽനിന്ന്‌ പണം പിൻവലിക്കുന്നതിന്‌  രണ്ടുശതമാനം ടിഡിഎസ്‌ ഏർപ്പെടുത്തിയതും കർഷകർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. 
 
യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ കെ വി ജോഷി അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലിയാഖത്ത്‌ അലിഖാൻ, ടി കെ സേതുമാധവൻ, ഷാജി ജോസ്‌, എ കെ റെജി, ടോമി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top