മലപ്പുറം
സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ജില്ലാ കലോത്സവം ഒക്ടോബർ 26, 27 തീയതികളില്‍ പുത്തനങ്ങാടി സെന്റ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂളിലും, സർഗോത്സവവും ഐടി മേളയും 19, 20 തീയതികളില്‍ തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂളിലും നടക്കും. 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഫാദർ മാത്യു പതിപ്ലാക്കൽ അധ്യക്ഷനായി. പുതുക്കിയ കലോത്സവ മാന്വൽ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് സെക്രട്ടറി എം ജൗഹർ പ്രകാശനംചെയ്തു. ഭാരവാഹികൾ: സഹോദയ പ്രസിഡന്റ് എം അബ്ദുൽ നാസർ (ചെയർമാൻ), സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ മാത്യു പതിപ്ലാക്കൽ (ജനറൽ കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..