15 October Tuesday

പുസ്തക പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 

മലപ്പുറം
എൻ എൻ സുരേന്ദ്രൻ രചിച്ച "താളം തെറ്റിയ ജലവഴികൾ' ചെറു കവിതാ സമാഹാരം  പ്രകാശനവും സാംസ്‌കാരിക സംഗമവും 21ന് പകൽ രണ്ടിന് പൂക്കോട്ടുംപാടം  ഹൈസ്‌കൂളിൽ നടക്കും. പുസ്തകത്തിന്റെ ഓർമക്കായി അക്ഷരമരം നടും. 
നൂറിലേറെ പേർ ഒരേസമയം പുസ്തകം കൈമാറിയായിരിക്കും പ്രകാശനം. പുസ്തക പരിചയവും കവിതാലാപനവും ദൃശ്യാവിഷ്‌കാരങ്ങളും എകപാത്ര നാടകങ്ങളും നടക്കും. 
പൂക്കോട്ടുംപാടം പീപ്പിൾസ് ലൈബ്രറിയും ബോധി ബുക്‌സ് നിലമ്പൂരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ എൻ എൻ സുരേന്ദ്രൻ, മണിലാൽ മുക്കുട്ടുതറ, സി ജയപ്രകാശ്, സൂരജ് ശങ്കർ എന്നിവര്‍ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top