15 October Tuesday

അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
മലപ്പുറം
പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി അദാലത്ത് നടത്തും. 
നഷ്ടപ്പെട്ട ആധാർ, റേഷൻ കാർഡ്, മോട്ടോർ വാഹന വകുപ്പ് രേഖകൾ, പഞ്ചായത്ത്, രജിസ്ട്രേഷൻ, എസ്എസ്എൽസി  തുടങ്ങിയ എല്ലാ രേഖകളും അദാലത്തിൽ പങ്കെടുത്ത് വീണ്ടെടുക്കാം. 
ഇതിനായി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സിറ്റിസൺ കോൾ സെന്റർ നമ്പറായ 0471155300 ബന്ധപ്പെട്ട് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി രജിസ്റ്റർചെയ്യണം. തുടർന്ന് സർക്കാർ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും. 
 
പ്രധാന വാർത്തകൾ
 Top