24 October Thursday

ഇനി ഉല്ലാസഗണിതവും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
മലപ്പുറം
ഒന്നാം ക്ലാസിൽ ഗണിതം രസകരവും കൗതുകവുമാക്കാൻ സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച ഉല്ലാസഗണിതം പദ്ധതിക്ക് പരപ്പനങ്ങാടി ബിആർസിയിൽ തുടക്കമായി. 
ബിആർസിയിലെ ഒന്നാം ക്ലാസിലെ 60 അധ്യാപകർക്കായി തിരൂരങ്ങാടി ചെമ്മാട് ശിൽപ്പശാല സംഘടിപ്പിച്ചു.രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി എഇഒ എൻ നാസർ നിര്‍വഹിച്ചു. കളി ഉപകരണങ്ങളും കാർഡുകളും ഉപയോഗപ്പെടുത്തി ഒന്നാം ക്ലാസിലെ വിദ്യാര്‍ഥി​കൾക്ക് ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഉറപ്പുവരുത്തുക എന്നതാണ്  ഉല്ലാസഗണിത പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ട്രെയിനർ വി കൃഷ്ണൻ അധ്യക്ഷനായി.
 
പ്രധാന വാർത്തകൾ
 Top