16 September Monday

സാന്ത്വനം പകര്‍ന്ന് മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ഉരുൾപൊട്ടലിൽ മരിച്ച വിഷ്ണുവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മന്ത്രി ജി സുധാകരൻ ജിഷ്ണുവിനെ ആശ്വസിപ്പിക്കുന്നു

കവളപ്പാറ
കവളപ്പാറ ദുരന്തഭൂമിയിൽ ആശ്വാസവുമായി മന്ത്രിമാർ.  ഇ ചന്ദ്രശേഖരൻ,  ജി സുധാകരൻ, എ കെ ശശീന്ദ്രൻ എന്നിവരാണ് ഞായറാഴ്‌ച നിലമ്പൂരിലെത്തിയത്‌. 
   രാവിലെ ചുങ്കത്തറയിലെത്തിയ മന്ത്രി ജി സുധാകരൻ ഒലിച്ചുപോയ കൈപ്പിനി പാലം സന്ദർശിച്ചു. ഭൂദാനം ഗവ. എഎൽപി സ്‌കൂളിൽ കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ച ജവാൻ വിഷ്ണുവിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ദുരന്തഭൂമിയിലെത്തി തെരച്ചിൽ പ്രവർത്തനം വിലയിരുത്തി. അമ്പുട്ടാൻപൊട്ടിയിലെ ഒലിച്ചുപോയ പാലവും സന്ദർശിച്ചു. 
പാറയും മണ്ണും ഇരച്ചെത്തി നാമാവശേഷമായ പാതാറിലെത്തി നാട്ടുകാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വഴിക്കടവ്‌ ആനമറിയിൽ ഉരുൾപൊട്ടലിൽ മരിച്ച സഹോദരങ്ങളായ പാറക്കൽ മൈമൂന, സാജിത എന്നിവരുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. നിലമ്പൂർ മേഖലയിൽ തകർന്ന പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണം ഉടൻ ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
  ഭൂദാനം മലങ്കര പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രിമാർ  ഉറ്റവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളിൽ പങ്കുചേർന്നു. കുട്ടികളോടൊപ്പം സമയം ചെലവിട്ടു. 
അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽനിന്ന്‌ അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാവരുടെയും സഹകരണവുംതേടി. 
      പി വി അൻവർ എംഎൽഎ,  കലക്ടർ ജാഫർ മാലിക്, എസ്പി യു അബ്ദുൽ കരീം, പോത്ത്കല്ല്‌  പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ പിള്ള, എഡിഎം എൻ എം മെഹറലി എന്നിവർ മന്ത്രിമാർക്കൊപ്പമുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top