20 August Tuesday
ജീവനക്കാരുടെ മാർച്ച‌്

കേന്ദ്ര നയത്തിനെതിരെ പ്രതിഷേധത്തിര

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
 
മലപ്പുറം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും വർഗീയവൽക്കരണത്തിനുമെതിരെ പ്രതിഷേധജ്വാല തീർത്ത് ജീവനക്കാരുടെ മാർച്ചും ധർണയും.  
കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ കലക്ടറുടെ വസതിക്കുസമീപത്തുനിന്ന‌് പ്രകടനം തുടങ്ങി. സിവിൽ സ‌്റ്റേഷനുമുന്നിൽ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുറഹിം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ വസന്ത, എൻ മുഹമ്മദ് അഷ്റഫ്, ജില്ലാ ട്രഷറർ ഇ പി മുരളീധരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി കേസരീദേവി, പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ മോഹനൻ നന്ദിയും പറഞ്ഞു. 
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ നടപടി വേഗത്തിലാക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ 
ബദൽ നയങ്ങൾക്ക് കരുത്ത് 
പകരുക, പതിനൊന്നാം ശമ്പള പരിഷ‌്കരണ നടപടി  ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രധാന വാർത്തകൾ
 Top