22 August Thursday

തളരില്ലൊരിക്കലും തീക്ഷ‌്ണവഴികളിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് കെ എം അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
വേട്ടയാടിയവർക്കും അന്ത്യംവിധിച്ചവർക്കും താക്കീതായി ഇതാ എസ‌്എഫ‌്ഐ. അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ആവേശോജ്വലമായി.  
കലാലയങ്ങളിൽ സമദർശനത്തിന്റെ മാരിവില്ല‌ുതീർത്ത എസ‌്എഫ‌്ഐയെ തുടച്ചുനീക്കി വിദ്വേഷത്തിന്റെ കാളിമപടർത്താൻ  ശ്രമിക്കുന്നവർക്ക‌് വിദ്യാർഥികളുടെ താക്കീത‌്. ക്ലാസ‌് മുറികളെ വർഗീയതയുടെ തട്ടിട്ട‌ുതിരിക്കാൻവെമ്പുന്ന ശക്തികൾക്ക‌് നിരാശരാകേണ്ടിവരുമെന്ന‌് പുരോഗമന വിദ്യാർഥി പ്രസ്ഥനത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ ഇളക്കിമറിച്ച് പെൺകുട്ടികളടക്കം ആയിരക്കണക്കിന്  വിദ്യാർഥികൾ പങ്കെടുത്ത മാർച്ച് സംഘശക്തി വിളിച്ചോതി. 
  കിഴക്കേത്തലയിൽനിന്നാരംഭിച്ച മാർച്ച്  മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാന ജോ. സെക്രട്ടറി കെ എം അരുൺകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഫ്‌സൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഐ പി മെഹ്‌റൂഫ്, ജില്ലാ ജോ. സെക്രട്ടറിമാരായ ഹരികൃഷ്ണപാൽ, എം സജാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ മുസമ്മിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ സക്കീർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം തേജസ് കെ ജയൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top