24 August Saturday

കേൾക്കുന്നുണ്ടോ "കദനസന്ദേശം'

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
 
മലപ്പുറം 
കടം വാങ്ങാനും ചോദിക്കാനും ഇനി ആരും ബാക്കിയില്ല. മകന്റെ ചികിത്സക്ക‌് മറ്റ‌് വഴികളൊന്നും കണ്ടില്ല. 
ഭാര്യയുടെ താലിമാല പണയംവച്ചു–- സുരേന്ദ്രനിൽ സങ്കടംപെ‌യ‌്തു.  കൊണ്ടോട്ടി ടെലിഫോൺ എക്സ‌്ചേഞ്ചിലെ  കരാർ തൊഴിലാളിയാണിയാൾ. ബിഎസ‌്എൻഎൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ സത്യഗ്രഹമിരിക്കുന്ന എല്ലാവർക്കുമുണ്ട‌് ഇതുപോലെ ഓരോ കദനകഥ. 
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, മുടങ്ങിയ വേതനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച‌് ബിഎസ‌്എൻഎൽ കാഷ്വൽ കോൺട്രാക്ട‌് ലേബേഴ‌്സ‌് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ‌് സമരം. 
സത്യഗ്രഹം 18 ദിവസം പിന്നിട്ടുമ്പോഴും സമരം തീർപ്പാക്കാൻ ബിഎസ‌്എൻഎൽ അധികൃതർ ശ്രമിക്കുന്നില്ല. 23 വനിതാ തൊഴിലാളികളെ ഏതുനിമിഷവും പിരിച്ചുവിടാം. വേതനം ഇനിയും നൽകിയിട്ടില്ല.  കുത്തക കമ്പനികളെ സഹായിക്കാനാണ‌് അധികൃതരുടെ ശ്രമമെന്ന‌് കരാർ തൊഴിലാളികൾ ആരോപിച്ചു. സമരപ്പന്തലിൽ  ജനാധിപത്യ മഹിളാ അസോസിയേഷൻ മലപ്പുറം യൂണിറ്റ‌് കമ്മിറ്റി പൊതിച്ചോർ വിതരണംചെയ‌്തു. 
18ാം ദിവസമായ വ്യാഴാഴ‌്ച സമരം  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി അഡ്വ. കെ പി സുമതി ഉദ‌്ഘാടനംചെയ‌്തു. കെ ബാലസുബ്രഹ്മണ്യം അധ്യക്ഷനായി. സിസിഎൽയു സംസ്ഥാന വൈസ‌് പ്രസിഡന്റ‌് അജിത‌്കുമാർ പട്ടാമ്പി, സംസ്ഥാന ജോ. സെക്രട്ടറി എൻ ടി അബൂബക്കർ, ജില്ലാ സെക്രട്ടറി കെ പി കേശവദാസ‌്, വിനോദ‌് കൂട്ടിലങ്ങാടി, ശബരീനാഥൻ, ചന്ദ്രൻ കൊണ്ടോട്ടി, ഗോപാലകൃഷ്ണൻ, മലപ്പുറം മുനിസിപ്പല്‍ കൗൺസിലർ കെ പി പാർവതികുട്ടി എന്നിവർ സംസാരിച്ചു. സി പി ശ്രീധരൻ സ്വാഗതവും യാസർ പന്തല്ലൂർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top