25 August Sunday

റെയിൽപ്പാളത്തിൽ വിള്ളൽ: ട്രെയിനുകൾ വൈകി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
വണ്ടൂർ 
നിലമ്പൂർ - ഷൊർണൂർ റെയിൽപ്പാതയിൽ വാണിയമ്പലത്തിനും വെള്ളാമ്പുറത്തിനും ഇടയിൽ വിള്ളൽ. തുടർന്ന് ട്രെയിനുകൾ അരമണിക്കൂർ വൈകി. വ്യാഴാഴ്ച രാവിലെയാണ‌് വിള്ളൽ കണ്ടെത്തിയത്.  റെയിൽവേ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. രാവിലെ 6.50ന് ഷൊർണൂരിലേക്ക് പോകുന്ന വണ്ടിയും നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസും അരമണിക്കൂറോളം വൈകി.
 
പ്രധാന വാർത്തകൾ
 Top