25 August Sunday

എൻഐഎ ബില്ലിലും ഒളിച്ചുകളി ; കോൺഗ്രസും ലീഗും മാപ്പുപറയണം:- സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
 
മലപ്പുറം 
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക‌് അമിതാധികാരം നൽകുന്ന  നിയമഭേദഗതിയെ പാർലമെന്റിൽ എതിർക്കാതെ ബിജെപിയെ സഹായിച്ച  കോൺഗ്രസും  മുസ‌്ലിംലീഗും  മാപ്പുപറയണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ‌്താവനയിൽ പറഞ്ഞു. സംഘപരിവാറിന്റെ ഫാസിസത്തെ എതിർക്കുമെന്ന‌് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച‌് വോട്ടുവാങ്ങിയ കോൺഗ്രസും ലീഗും പാർലമെന്റിൽ അവരുടെ സഹകാരികളായി. രണ്ട‌് സഭകളിലും കോൺഗ്രസ‌് ബില്ലിനെ അനുകൂലിച്ചു.  രാജ്യസഭയിൽ ഇറങ്ങിപ്പോയെങ്കിലും ബില്ലിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെന്ന‌ ലീഗ‌് നിലപാട‌് ബിജെപിയെ പ്രീണിപ്പിക്കാനാണ‌്. 
   എൽഡിഎഫ‌് സർക്കാരിനെ അട്ടിമറിക്കാൻ സംഘപരിവാർ ആസൂത്രണംചെയ‌്ത വാട‌്സ‌ാപ‌് ഹർത്താലും ശബരിമല കലാപവും വിജയിപ്പിക്കാൻ കോലീ-ബി സ‌്മരണയിൽ രംഗത്തിറങ്ങിയ മുസ‌്ലിംലീഗ‌് ആ സഹകരണം തുടരുകയാണ‌്.   മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും  അടിച്ചമർത്താൻ  കേന്ദ്രം ഒരുക്കിയ കെണിയാണെന്ന‌് വ്യക്തമായിട്ടും എൻഐഎ ഭേദഗതിയെ എതിർക്കാത്തത‌്  ലീഗിന്റെ കൊടും വഞ്ചനയാണ‌്. കേരള നിയമസഭയിൽ എൻഡിഎയുടെ സമയം കടംവാങ്ങി ഇടതുപക്ഷത്തെ  കള്ളംപറഞ്ഞ‌് കടന്നാക്രമിക്കുന്ന മുസ‌്ലിംലീഗ‌് ലോക‌്സഭയിലും അതേ സഹകരണം തുടരുകയാണ‌്. ബിജെപിയുടെ ഗുഡ‌് ലിസ‌്റ്റിൽ ഇടം ഉറപ്പിക്കയാണോ ലീഗ‌് എന്ന‌് നേതൃത്വം വ്യക്തമാക്കണം.     വ്യാജ ദേശസ‌്നേഹം പറഞ്ഞ‌് അമിത‌് ഷാ കണ്ണുരുട്ടിയപ്പോൾ കോൺഗ്രസ‌് കീഴടങ്ങി. ദേശീയ താൽപ്പര്യങ്ങൾക്കാണ് മുൻഗണന എന്ന‌് അവരുടെ കക്ഷിനേതാവ‌്  പറഞ്ഞത‌് യാദൃഛികമല്ല. മൃദുഹിന്ദുത്വം നിലപാടാക്കി തെരഞ്ഞെടുപ്പ‌് നേരിട്ട‌ കോൺഗ്രസിന‌്  അധികാരം ലഭിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും പശുസംരക്ഷണത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ‌്.  കോൺഗ്രസ‌് നേതാക്കൾ  ബിജെപിയിലേക്ക‌് ഒഴുകുകയാണ‌്.  ബിജെപിയെ തടയാൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന‌ുപറഞ്ഞ‌് ന്യൂനപക്ഷ ഏകീകരണമുണ്ടാക്കിയ ജമാ അത്തെ ഇസ‌്ലാമിക്കും വെൽഫെയർ പാർടിക്കും മറ്റ‌് സമുദായ സംഘടനകൾക്കും ഇപ്പോൾ എന്താണ‌് പറയാനുള്ളത‌്.  സംഘപരിവാറിനെ വിട്ടുവീഴ‌്ചയില്ലാതെ എതിർക്കുന്ന ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനമാണ‌് വർഗീയതക്ക‌് ഏക ബദലെന്ന‌് ജനം കൂടുതൽ തിരിച്ചറിയുന്നുവെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് പ്രസ‌്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top