17 July Wednesday
കെപിഎ ജില്ലാ സമ്മേളനം

പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച പഞ്ചഗുസ്തി

മലപ്പുറം
കേരള പൊലീസ് അസോസിയേഷന്‍ 36ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുരുഷ–വനിതാ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. മലപ്പുറം ട്രാഫിക് യൂണിറ്റില്‍ നടന്ന മത്സരം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി പി പ്രദീപ് കുമാര്‍ ഉദ്ഘാടനംചെയ്തു. വനിതാ വിഭാഗത്തില്‍ മലപ്പുറം ക്രൈം ബ്രാഞ്ച് യൂണിറ്റിലെ വനിത സിപിഒ ബുഷ്‌റയും പുരുഷ വിഭാഗത്തില്‍ വേങ്ങര സ്റ്റേഷനിലെ സിപിഒ മുജീബ് റഹ്മാനും ജേതാക്കളായി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി മധൂസൂദനന്‍, സെക്രട്ടറി ഒ പി സലിം, ട്രഷറര്‍ പി സാജു, ജോയിന്റ് സെക്രട്ടറി ഷിനീഷ്, സംസ്ഥാന നിര്‍വാഹക സമിതിയംഗം അലവി കണ്ണംകുഴി, ബൈജു, സന്തോഷ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ഗ്രേഡ് റഫറി സന്ദീപ് മത്സരം നിയന്ത്രിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top