22 July Monday
ഇ​ന്റർവ്യൂ നടത്താന്‍ ആളില്ല

ഉദ്യോ​ഗാര്‍ഥികളെ വലച്ച് സർവകലാശാല അധികൃതര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
തേഞ്ഞിപ്പലം
അധ്യാപക തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായി ഇ​ന്റർവ്യൂവിന് ഉദ്യോഗാർഥികളെത്തിയപ്പോൾ കലിക്കറ്റ്  സർവകലാശാലയിൽ ഇ​ന്റർവ്യൂ നടത്താന്‍ ആളില്ല.
 ചരിത്ര വിഭാഗം അസിസ്റ്റ​ന്റ് പ്രൊഫസർ തസ്തികയിലെ കരാർ നിയമനത്തിനായി എത്തിയവരാണ് വലഞ്ഞത്. തമിഴ്നാട്ടിൽനിന്നുൾപ്പെടെ ഉദ്യോഗാർഥികളെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് പതിമൂന്ന് ഉദ്യോഗാർഥികളും യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധനക്കായി എത്തി. 
പത്തോടെയാണ് ഇ​ന്റർവ്യൂ ആരംഭിക്കേണ്ടിയിരുന്നത്. ഇന്റർവ്യൂ ചെയ്യേണ്ട വൈസ് ചാൻസലറോ പ്രോ വൈസ് ചാൻസലറോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ചരിത്ര വിഭാഗം മേധാവി മാത്രമാണ് ഉണ്ടായിരുന്നത്.
 ഇ​ന്റർവ്യൂ ബോര്‍ഡിന്റെ ക്വാറം തികയാൻ മൂന്ന് അംഗങ്ങൾ വേണം. അതോടെ പകല്‍ രണ്ടര വരെ ഉദ്യോഗാർഥികൾ കാത്തിരിക്കേണ്ടി വന്നു. വിവരമറിയിച്ചതിനെ തുടർന്ന് സിൻഡിക്കറ്റംഗം കെ കെ ഹനീഫ ഉച്ചക്കെത്തി ഇ​ന്റർവ്യൂ ബോർഡിൽ പങ്കെടുത്തു. 
വിസിയും പിവിസിയും രാവിലെയെത്തി ഇ​ന്റർവ്യൂവിൽ പങ്കെടുത്തിരുന്നുവെങ്കിൽ തമിഴ്നാട്ടിൽനിന്നുവരെയെത്തിയ ഉദ്യോഗാർഥികൾ കഷ്ടപ്പെടില്ലായിരുന്നു. വൈസ് ചാൻസലറുടെ ഓഫീസിൽനിന്നാണ് ഇ​ന്റർവ്യൂ തീയതികള്‍ തീരുമാനിക്കുന്നത്.
പ്രധാന വാർത്തകൾ
 Top