20 September Friday

എൻജിനിയറിങ‌് അലോട്ട്മെ​ന്റ്: എസ്എഫ്ഐ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

എസ്എഫ്ഐ കലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാർച്ച്

തേഞ്ഞിപ്പലം
കലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ‌് ആൻഡ‌് ടെക്നോനോളജിയെ എൻജിനിയറിങ‌് അലോട്ട്മെന്റിൽ ഉൾപ്പെടുത്തുന്നതിനായി  നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കലിക്കറ്റ് യൂണിവേഴ്സിറ്റി മാർച്ച് നടത്തി. 
എഐസിടിഇ അംഗീകാരം പിൻവലിച്ചതോടെയാണ് ട്രയൽ അലോട്ട്മെന്റിൽനിന്ന‌് ഐഇടി പുറത്തായത്. കലിക്കറ്റ് സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള ഏക എൻജിനിയറിങ‌്  കോളേജാണിത്. 
മറ്റെല്ലാ എൻജിനിയറിങ‌് കോളേജുകളും ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലാണ്. എസ്എഫ്ഐ ഐഇടി യൂണിറ്റ് കമ്മിറ്റി നടത്തിയ മാർച്ച‌് ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനംചെയ്തു. സജിൻ രാജ് അധ്യക്ഷനായി. സിൻഡിക്കറ്റംഗം ഇ അഫ്സൽ, തേജസ് കെ ജയൻ, എം നിഖിൻ എന്നിവർ സംസാരിച്ചു. വൈസ് ചാൻസലർ ഡോ. കെ മുഹമ്മത് ബഷീർ, പ്രോ വൈസ് ചാൻസലർ ഡോ. പി മോഹൻ എന്നിവരുമായി ഫോണിലൂടെയും രജിസ്ട്രാർ ഡോ. എം മനോഹരനുമായി നേരിട്ടും നടത്തിയ ചർച്ചയിൽ എഐസിടിഇ അംഗീകാരം പിൻവലിച്ചതിനെതിരെ ഹൈക്കോടതിയെ അടിയന്തരമായി സമീപിക്കാൻ സർവകലാശാല തീരുമാനിച്ചതായി അറിയിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top