15 September Sunday

താരമായി ദേവിക

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

എസ‌്എസ‌്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ‌് നേടിയ ദേവികക്ക് ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ ആർ പ്രസാദ് ഉപഹാരം നൽകുന്നു

മലപ്പുറം
ദേശാഭിമാനി ഫോക്കസ‌്–-2019ന്റെ വേദിയിൽ താരമായി സി പി ദേവിക.  ഡിടിപിസി ഹാളിലെ പരിപാടിയിലാണ‌് ശാരീരിക ബുദ്ധിമുട്ടിനിടയിലും എസ‌്എസ‌്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ‌് നേടിയ ദേവിക താരമായത‌്. ഉദ‌്ഘാടനചടങ്ങിൽ വേദിയുടെ മുൻനിരയിലായിരുന്നു ദേവിക. സഹോദരൻ കൃപേഷും കൂടെയുണ്ടായിരുന്നു. ചടങ്ങിന‌് എത്തിയ ഓരോരുത്തരും  ഏറെ താൽപ്പര്യത്തോടെ  ദേവികയെ പരിചയപ്പെട്ടു. ഉദ‌്ഘാടകയുടെ പ്രസംഗത്തിലും ദേവിക സ്ഥാനംപിടിച്ചു. കൂടെനിന്നവർക്കെല്ലാം  നന്ദിയുണ്ടെന്നും ഹയർ സെക്കൻഡറിയിൽ ഹ്യുമാനിറ്റീസിന‌് ചേരാനാണ‌് താൽപ്പര്യമെന്നും ദേവിക പറഞ്ഞു. ഇതുവരെയുള്ള വളർച്ചയിൽ ദേശാഭിമാനി മികച്ച പിന്തുണയാണ‌് നൽകിയതെന്നും സിവിൽ സർവീസ‌ാണ‌് ജീവിതലക്ഷ്യമെന്നും അവർ പറഞ്ഞു. പഠനത്തോടൊപ്പം ചിത്രകലയിലും ഈ മിടുക്കി കഴിവ‌് തെളിയിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top