20 August Tuesday

തിരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
തിരൂർ
ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരമൊഴിയാത്ത തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പ്രതിപക്ഷാംഗങ്ങൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
മുസ്ലിംലീഗ് നേതാവായ തിരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ‌് വി ഇ അബ്ദുൾ ലത്തീഫിനെതിരെയാണ് പ്രതിപക്ഷമായ എട്ട‌് എൽഡിഎഫ് അംഗങ്ങൾ ഒപ്പുവച്ച അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 
15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എട്ടംഗ പിന്തുണ എൽഡിഎഫിനുണ്ട‌്.  ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ യുഡിഎഫ് ഭരണസമിതിക്ക് പുറത്തൂർ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചതോടെയാണ‌് ഭൂരിപക്ഷം നഷ്ടപ്പെട്ടത‌്.  എൽഡിഎഫ് അംഗങ്ങളായ ബിന്ദു സുധ കൊളശേരി, വസന്ത,  സി പി ഷുക്കൂർ, കെ ഉമ്മർ, സി ഒ ബാബുരാജ്, സി പി റംല, യശോദ കോഴിശേരി എന്നിവർ ഒപ്പിട്ട അവിശ്വാസ പ്രമേയ നേട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബുവിന് നൽകി. 
ഭൂരിപക്ഷം നഷ്ടമായിട്ടും രാജിവയ്ക്കാതിരുന്ന പ്രസിഡന്റ് ദിൽഷ മൂലശേരിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. 
പ്രമേയം ചർച്ചക്കെടുക്കുന്നതിന് മിനുട്ടുകൾമുമ്പ് ദിൽഷ മൂലശേരി രാജിവച്ചൊഴിഞ്ഞു. തുടർന്ന് പ്രസിഡ​ന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൈസ് പ്രസിഡ​ന്റിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top