04 April Saturday

കടമ്പകൾ ചാടി കരുതലിന്റെ കസേരയിൽ

സ്വന്തം ലേഖകൻUpdated: Wednesday Feb 19, 2020

സർക്കാർ ജോലി ലഭിച്ച കായിക താരം അനിസ് റഹ്മാനും ഉമ്മയും

 

കുറ്റിപ്പുറം 
മകൻ അനീസ് റഹ്മാൻ സർക്കാർ ഉദ്യോഗസ്ഥനാകുന്നതിന്റെ സന്തോഷത്തിലാണ്‌ സുബൈദ റഹ്മാനും കുടുംബവും. കായികതാരങ്ങൾക്ക് ജോലി നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട അനീസ്, വ്യാഴാഴ്‌ച മുഖ്യമന്ത്രിയിൽനിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണിവർ. നാന്നൂറ് മീറ്റർ ഹര്‍ഡിൽസിൽ ദേശീയതലത്തിൽ നിരവധി  മീറ്റ് റെക്കോർഡുകൾ അനീസ്‌ റഹ്മാന്റേതായുണ്ട്‌. കേരളത്തിന്റെ അഭിമാനം ഉയർത്തിയ  പ്രതിഭയ്ക്ക് അംഗീകാരമായി  സർക്കാർ ജോലി ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ്‌ നാട്ടുകാരും. 
തവനൂർ അതളൂരിലെ ഇടശേരി വീട്ടിലേക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നേരിട്ടെത്തിയും ഫോണിലും അഭിനന്ദനങ്ങൾ ചൊരിയുകയാണ്‌. കടകശേരി ഐഡിയൽ സ്കൂളിലെ ട്രാക്കിലെ താരമായ അനീസ്‌ നിലവിൽ സ്പോർട്സ് കൗൺസിൽ കണ്ണൂർ ഡിവിഷനിൽ താല്‍ക്കാലിക കോച്ചാണ്‌. പ്രവാസിയായിരുന്ന ഉപ്പ അബ്ദുറഹ്മാൻ ഇപ്പോൾ നാട്ടിലാണ്‌. വിദ്യാർഥികളായ രണ്ട് സഹോദരൻമാരും അനീസിനെ അംഗീകരിച്ച സർക്കാർ നടപടിയെ വാനോളം പുകഴ്‌ത്തുകയാണ്‌.
പ്രധാന വാർത്തകൾ
 Top