03 April Friday

കേന്ദ്ര സർക്കാർ വിജ്ഞാപനം റദ്ദാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം കെ ജോൺ ഉദ്ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ
ട്രാൻസ്പോർട്ട് രംഗത്തെ കോർപറേറ്റ് മുതലാളിമാരെ സഹായിക്കുന്ന   കേന്ദ്ര സർക്കാർ വിജ്ഞാപനം റദ്ദാക്കണമെന്ന് കെഎസ്ആർടിസി   പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒറ്റ പെർമിറ്റിൽ രാജ്യത്തെവിടെയും സർവീസ് നടത്താൻ അനുമതി നൽകുന്ന വിജ്ഞാപനം കോർപറേറ്റുകളെയാണ് സഹായിക്കുകയെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ്‌ കെ ജോൺ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡ​ന്റ് കെ കെ വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി മൊയ്തീൻകുട്ടി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി പി എ മുഹമ്മദ് അഷറഫ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ കെ അബ്ദുറഹ്മാൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പി രാധാകൃഷ്ണൻ, വി ഉമ്മർ, ടി രവി, പി ജി ഗംഗാധരൻ, പത്മനാഭൻ, വിജയൻ, പി സത്യകുമാരി എന്നിവർ സംസാരിച്ചു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top