29 February Saturday

വിളിക്കുന്നതെങ്ങനെ അച്ഛനെന്ന്‌ ?

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 

വളാഞ്ചേരി 
പ്രായപൂർത്തിയാകാത്ത നാല്‌ പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്‌റ്റിൽ. എടയൂർ തിണ്ടലത്ത് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന  47–-കാരനെയാണ്  പൊലീസ്‌ അറസ്റ്റ് ചെയ്തത്. 10, 13, 15, 17 വയസുള്ള  പെൺകുട്ടികളെയാണ്‌  ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
പത്തുവയസുള്ള കുട്ടിമാത്രമാണ്‌ വീട്ടിലുള്ളത്‌. മറ്റ്‌ മൂന്നുപേരും ഹോസ്‌റ്റലിൽ താമസിച്ച്‌ പഠിക്കുകയാണ്‌. ഇളയ മകൾ  സ്‌കൂൾ അധികൃതരോടാണ്‌ പീഡനവിവരം  വെളിപ്പെടുത്തിയത്‌. അവർ  പൊലീസിൽ അറിയിച്ചു.  അമ്മ വീട്ടിലില്ലാത്ത സമയത്താണ്‌ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, 354 എ വകുപ്പുൾപ്പെടെ നാല്‌ കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   
  വളാഞ്ചേരി എസ്എച്ച്ഒ  ടി മനോഹരന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. എസ്ഐമാരായ എം കെ മുരളീകൃഷ്ണൻ, ടി ഗോപാലൻ, എഎസ്ഐ ടി ശിവകുമാർ, എസ് സിപിഒമാരായ  എം ജെറീഷ്, പി വി സുനിൽദേവ്, കെ അൽത്താഫ്,  പി ടി സിന്ധു, ശ്രീനു എന്നിവരും സംഘത്തിലുണ്ട്‌.
പ്രധാന വാർത്തകൾ
 Top