27 September Sunday

ബഹുസ്വര കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
പൊന്നാനി
‘ഇത് ഗാന്ധിജിയുടെ നാടാണ്,- പൗരത്വം അവകാശമാണ്’ മുദ്രാവാക്യവുമായി പൊന്നാനി എംഇഎസ് കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിക്കും. 20, 21 തീയതികളിൽ കോളേജ് ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. 20-ന് പകൽ രണ്ടിന്‌ ഗാന്ധിസ്മൃതിയിൽ ‘സുഭാഷ് ചന്ദ്രബോസും ഐഎൻഎയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും' വിഷയത്തിൽ സിപിഐ എം പിബി അംഗം സുഭാഷിണി അലി പ്രഭാഷണം നടത്തും. മുൻ എംപി പി കെ ശ്രീമതി, എംഇഎസ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. പി എ ഫസൽ ഗഫൂർ എന്നിവർ സംസാരിക്കും. 21ന് രാവിലെ 10ന് ‘ഗാന്ധിയൻ ചിന്തയുടെ വർത്തമാനം' വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം. എംഇഎസ് ജില്ലാ പ്രസിഡ​ന്റ് ഒ സി സലാഹുദ്ദീൻ, എംഇഎസ് പൊന്നാനി കോളേജ് പ്രിൻസിപ്പല്‍ എം എൻ മുഹമ്മദ് കോയ, കോളേജ് സെക്രട്ടറി എം കെ മുഹമ്മദ് റഷീദ്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top