29 November Monday

ഡിവൈഎഫ്‌ഐ സ്‌നേഹവീട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

 

അരീക്കോട്‌
ഡിവൈഎഫ്‌ഐ കാവനൂർ മേഖലാ കമ്മിറ്റികൾ നിർമിച്ചുനൽകിയ സ്‌നേഹ വീടിന്റെ താക്കോൽ അഖിലേന്ത്യാ പ്രസിഡന്റ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ കൈമാറി. കാവനൂർ പൊത്തൻകോട്‌ സുഭദ്രക്കാണ്‌ വീട് നിർമിച്ചുനൽകിയത്‌. കഴിഞ്ഞ മഴക്കാലത്ത്‌ ഇവരുടെ വീട്‌ തകർന്നുവീഴുകയായിരുന്നു. സുഭദ്രയും മകനും അടങ്ങിയ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തിറങ്ങുകയായിരുന്നു. 
രണ്ട്‌ ബെഡ്‌ റൂം, ഹാൾ, അടുക്കള, സിറ്റൗട്ട്‌ എന്നിവ അടങ്ങിയ വീട്‌ ഏഴ്‌ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌  നിർമിച്ചത്‌. ചടങ്ങിൽ പി ടി ശിവദാസൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ മുഹമ്മദ്‌ ഷരീഫ്‌, ബ്ലോക്ക്‌ സെക്രട്ടറി കെ ജിനേഷ്‌, ഉബൈദുള്ള ഷാക്കിർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top