22 October Thursday

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി നൂറാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പതാക ഉയർത്തുന്നു

 മലപ്പുറം

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. പാർടി ഓഫീസുകൾ ദീപാലങ്കൃതമാക്കിയും പതാക ഉയർത്തിയും കനൽവഴികൾ താണ്ടിയ വിപ്ലവ പ്രസ്ഥാനത്തിന്റെ ജന്മദിനം പ്രവർത്തകർ ആഘോഷമാക്കി. കേക്ക്‌ മുറിച്ചും മധുര പലഹാരങ്ങൾ പങ്കിട്ടും ആഘോഷം നടന്നു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. 
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി പി സക്കറിയ വളാഞ്ചേരി ടൗണിലും സി ദിവാകരൻ അരീക്കോട്‌ ഏരിയാ കമ്മിറ്റി ഓഫീസിലും ഇ ജയൻ താനാളൂരിലും കെ പുരം കുണ്ടുങ്ങലിലും ടി എം സിദ്ദിഖ്‌ വെളിയങ്കോടും പതാക ഉയർത്തി. ദേശാഭിമാനി മലപ്പുറം യൂണിറ്റിൽ ന്യൂസ്‌ എഡിറ്റർ പി വി നാരായണൻ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top