22 October Thursday

പോക്‌സോ കേസ്‌ പ്രതിയുടെ‌ വീട്ടിൽനിന്ന്‌ ശ്രീകൃഷ്ണപ്പരുന്തിനെ കസ്‌റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കസ്റ്റഡിയിലെടുത്ത ശ്രീകൃഷ്ണപ്പരുന്ത്

എടരിക്കോട്
പോക്സോ കേസിൽ പൊലീസ് തെരയുന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്റെ വീട്ടിൽനിന്ന്‌ ഫോറസ്റ്റ് അധികൃതർ നടത്തിയ റെയ്‌ഡിൽ ശ്രീകൃഷ്ണപ്പരുന്തിനെ കസ്‌റ്റഡിയിലെടുത്തു. 
കാളികാവ് റേഞ്ച് ഓഫീസർ പി സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്‌ എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ വീട്ടിൽ വളർത്തുന്ന ശ്രീകൃഷ്ണപ്പരുന്തിനെ കണ്ടെത്തിയത്‌. താജുദ്ദീനെതിരെ വന്യജീവി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
 മയക്കുമരുന്ന്, കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ട താജുദ്ദീനെതിരെ വ്യാഴാഴ്ച കോട്ടക്കൽ പൊലീസിൽ പോസ്കോ കേസ്‌ രജിസ്റ്റർ ചെയ്തതോടെ ഒളിവിലാണ്‌.  സ്കൂൾ വിദ്യാർഥികൾക്ക് പണവും ബൈക്കും നൽകി സംഘത്തിൽ ചേർത്തായിരുന്നു ഇയാളുടെ പ്രവർത്തനം.  കോട്ടക്കൽ സ്വാഗതമാട്   അപകടത്തിൽ യുവാവ് മരിച്ചതിനുപിന്നിലും ലഹരി സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന ആരോപണമുണ്ട്. 
ഈ സംഘങ്ങളുടെയെല്ലാം പ്രധാനിയാണ്  താജുദ്ദീൻ. പ്രതിക്കായി കോട്ടക്കൽ സിഐ കെ ഒ പ്രദീപിന്റെ  നേതൃത്വത്തിൽ  തെരച്ചിൽ ആരംഭിച്ചു. ഫോറസ്റ്റ് അധികൃതർ നടത്തിയ റെയ്‌ഡിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഐ പി ബാബു, ടി എസ് ജോളി എന്നിവർക്കൊപ്പം കോട്ടക്കൽ പൊലീസും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top