15 November Friday

വാട്‌സാപ്്‌ വഴി വിസ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
വണ്ടൂർ
ഗൾഫിലേക്ക് വിസ വാഗ്ദാനംചെയ്ത് സംസ്ഥാനത്ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തിയ  യുവാവ് പൊലീസ്‌ പിടിയിലായി. പോരൂർ പാലക്കോട് ചേന്നൻകുളത്തിങ്ങൽ അനീസിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പ്‌ വഴിയായിരുന്നു വിസ വാഗ്‌ദാനം ആളുകളെ അറിയിച്ചിരുന്നത്‌.  കബളിപ്പിച്ച്‌ കൈക്കലാക്കുന്ന പണമുപയോഗിച്ച്‌ ഇയാൾ ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് അനീസ്‌ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം അയച്ചിരുന്നത്. കമ്പനിയുടെ റിക്രൂട്ട്  ഏജന്റാണെന്ന് വിശ്വസിപ്പിക്കും. ഇതിനുശേഷം ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കാൻ ആവശ്യപ്പെടും. ഡ്രൈവർ ജോലിക്ക് 36,000 രൂപയും മറ്റു ജോലികൾക്ക് 51,000 രൂപയുമാണ് വാങ്ങിയിരുന്നത്. ഈ പണം വിദേശത്തെത്തി മാസങ്ങൾക്കകം തിരിച്ചുലഭിക്കുമെന്നും ഇയാൾ ഇടപാടുകാരെ അറിയിച്ചിരുന്നു.  ആയിരക്കണക്കിന് യുവാക്കൾ ഇയാളുടെ തട്ടിപ്പിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനായി വ്യത്യസ്ത ഫോണുകളും സിം കാർഡുകളുമാണ്  ഉപയോഗിച്ചിരുന്നത്‌. മലപ്പുറം മേൽമുറി സ്വദേശി കഴിഞ്ഞവർഷം നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്.  
ഇൻസ്‌പെക്ടർ കെ അബ്ദുൽ മജീദ്, എസ്ഐ ബി പ്രദീപ് കുമാർ, സിപിഒമാരായ കെ സവാദ്, പി പി മുഹമ്മദ് അസ്‍ലം, ഹോം ഗാർഡ് രാമകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top