13 November Wednesday

എക്‌സൈസ്‌ കിടു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
മലപ്പുറം
ഓണത്തോടനുബന്ധിച്ച്‌ ലഹരി ഉപയോഗവും വിൽപ്പനയും തടയാൻ എക്‌സൈസ്‌ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 248 കേസുകൾ. വിവിധ കേസുകളിലായി 240 ‌പേരെ അറസ്റ്റ്‌ ചെയ്‌തു. ആ‌ഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ കണക്കാണിത്‌. ഇതിൽ 132 അബ്‌കാരി കേസുകളിലായി 128 പ്രതികളെ അറസ്റ്റ്‌ ചെയ്‌തു. മറ്റ്‌ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്‌. 529 ലിറ്റർ വിദേശമദ്യവും 475 ലിറ്റർ വാഷും 15 ലിറ്റർ വാറ്റും പിടിച്ചെടുത്തു. കേസുകളുടെ ഭാഗമായി നാല്‌ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
രണ്ട്‌ മാസത്തിനിടെ 116 മയക്കുമരുന്ന് കേസുകളിലായി 112 പ്രതികളെ അറസ്റ്റ്‌ ചെയ്‌തു. വിവിധ കേസുകളിലായി 29.365 കിലോ​ഗ്രാം കഞ്ചാവും 15 കഞ്ചാവ്‌ ചെടിയും പിടിച്ചെടുത്തു. 
ആറ്‌ മില്ലി ഗ്രാം ബ്രൗൺ ഷുഗറും 48 മില്ലി ഗ്രാം ഹാഷിഷ്‌ ഓയിലും 25  നിരോധിത ലഹരി ഗുളികയും പിടിച്ചെടുത്തു. രണ്ട്‌ കേസുകളിലായി രണ്ട്‌ ഗ്രാം എംഡിഎം പിടിച്ചെടുത്തു. വിവിധ കേസുകളിലായി പത്ത്‌ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. രണ്ട്‌ മാസത്തിനിടെ 1700 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടി‌ച്ചെടുത്തു. 
കഞ്ചാവ്‌ അടക്കമുള്ള മയക്കുമരുന്ന്‌ കടത്ത്‌ തടയാൻ ശക്തമായ ശ്രമം നടത്തുന്നുണ്ടെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകിട കച്ചവടക്കാർക്ക്‌ കഞ്ചാവെത്തിക്കുന്ന ഇടനിലക്കാരെ പിടികൂടും. ചെറുകിട കച്ചവടക്കാരിൽ അവസാനിപ്പിക്കാതെ സ്രോതസ്സ് വരെയെത്തുന്ന രീതിയിൽ അന്വേഷണം നടത്തും. 
സ്‌കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാൻ സ്‌കൂളുകളിലെ വിവിധ ക്ലബ്ബുകളുമായി സഹകരിച്ച്‌ ബോധവൽക്കരണം നടത്തുന്നു. സ്‌കൂൾ പരിസരത്തെ നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന കർശനമായി തടയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top