06 December Friday

വോളിബോളിൽ അരിയല്ലൂര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
വള്ളിക്കുന്ന്
ജില്ലാ സബ്ജൂനിയർ വോളിബോൾ ടൂർണമെന്റ്‌ വള്ളിക്കുന്ന് എംവിഎച്ച്എസ്എസിൽ സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയും അരിയല്ലൂർ എംവിഎച്ച്എസ്എസും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് നടത്തിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ അരിയല്ലൂർ എംവിഎച്ച്എസ്എസ് നേരിട്ടുള്ള മൂന്ന്‌ സെറ്റുകൾക്ക് താനൂർ പെതുജനമിത്രയെ പരാജയപ്പെടുത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ അരിയല്ലൂർ എംവിഎച്ച്എസ്എസ് തുടർച്ചയായ രണ്ട് സെറ്റുകൾ നേടി റൂറൽ കോച്ചിങ് സെന്ററിനെതിരെ വിജയികളായി. സ്‌കൂൾ മാനേജർ കെ കെ വിശ്വനാഥൻ നായർ ഉദ്ഘാടനംചെയ്തു. 
ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം വി ശ്രീനാഥ്  അധ്യക്ഷനായി. ജില്ലാ ടെക്‌നിക്കൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ എം അബ്ദുള്ള, ജോമണി തോമസ്, എംവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ്‌ കെ എം രജീഷ്, കായികാധ്യാപകൻ കെ വി റോബിൻ എന്നിവർ സംസാരിച്ചു. ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ കെ വി ഷെരീഫ് സ്വാഗതവും കായികാധ്യാപകൻ എസ് ആർ സാരംഗ് നന്ദിയും പറഞ്ഞു. 
പുരുഷ വിഭാഗത്തിൽ 11 ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ 10 ടീമുകളും മാറ്റുരച്ചു. തിരുവനന്തപുരത്ത് നടക്കുന്ന  സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top