22 October Tuesday

നാടുകാണി വഴി യാത്രയാകാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

നാടുകാണി ചുരം പാത ഗതാഗതത്തിന്‌ തുറന്നുകൊടുത്തപ്പോൾ

 

എടക്കര
നാടുകാണി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു. പി വി അൻവർ എംഎൽഎയുടെ വാഹനം കടത്തിവിട്ട്‌ പാത തുറന്നുനൽകി. 
 കഴിഞ്ഞ ദിവസം ജീപ്പ്, കാർ തുടങ്ങിയ ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നു. മണ്ണും പൊട്ടിച്ചെടുത്ത പാറക്കഷ്ണങ്ങളും നീക്കാൻ ചൊവ്വാഴ്‌ച രാവിലെ അധികൃതർ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ചുരം സന്ദർശിച്ച പി വി അൻവർ എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും  കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഭാരവാഹികളുമായി കൂടിയാലോചിച്ച്‌ ജെസിബി ഉപയോഗിച്ച് കൂടുതൽ വാഹനങ്ങളിലായി മണ്ണും പാറക്കഷ്ണങ്ങളും നീക്കാൻ നടപടിയായി. വൈകിട്ട് നാലിന്‌ ചുരത്തിലെ തകർന്ന ഭാഗത്തെ അവശിഷ്ടങ്ങൾ പൂർണമായും മാറ്റി. തേൻപാറയിലും തകരപ്പാടിയിലും നിർത്തിയിട്ട ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള വാഹനങ്ങൾക്ക് യാത്രയൊരുക്കി പാത തുറന്നുനൽകി. 19ന്  പൊലീസ്, വനം, പൊതുമരാമത്ത് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ചുരത്തിൽ  വലിയ വാഹനങ്ങൾക്കുള്ള പ്രവേശനാനുമതിയിൽ തീരുമാനമുണ്ടാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top