18 October Friday

ഡിസിസി റീജണൽ ക്യാമ്പ്‌ കണക്കിനെച്ചൊല്ലി അടിച്ചുപിരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 

 
മഞ്ചേരി
ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി (ഡിസിസി) റീജണൽ ക്യാമ്പിൽ ചേരിതിരിഞ്ഞ്‌ വാക്കേറ്റവും കൈയാങ്കളിയും.  
ചൊവ്വാഴ്ച മഞ്ചേരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു മണ്ഡലം ഭാരവാഹികൾക്ക്‌ ക്യാമ്പ്‌. ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി കണക്കവതരിപ്പിച്ചപ്പോൾ അതിൽ ക്രമക്കേട് ആരോപിച്ച്‌ ഒരുവിഭാഗം ബഹളം തുടങ്ങി. എം എം ഹസൻ കെപിസിസി പ്രസിഡന്റായിരിക്കെ മണ്ഡലം കമ്മിറ്റികൾ 45 ലക്ഷം രൂപ സമാഹരിച്ചുനൽകി. തുക എന്തിനായി ചെലവിട്ടുവെന്ന്‌ ബോധിപ്പിക്കാതെ കണക്കവതരണം ഒറ്റവരിയിൽ ഒതുക്കിയതിലായിരുന്നു പ്രതിഷേധം. അതിനിടെ, പണം ഡിസിസി അംഗങ്ങളുടെ അറിവോടെ ഷൗക്കത്തലി വകമാറ്റിയെന്ന്‌ ആരോപിച്ച്‌ ആനക്കയം മണ്ഡലം കമ്മിറ്റി അംഗം ഷാഹിദ് രംഗത്തെത്തി. ഷാഹിദിനെ അങ്ങാടിപ്പുറം സ്വദേശി കെ എസ് അനീഷ് തടഞ്ഞു. ഷാഹിദിന് പിന്തുണയുമായി മറ്റ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ എഴുന്നേറ്റതോടെയാണ്‌ സംഘർഷം. 
സമഗ്ര അന്വേഷണം  ആവശ്യപ്പെട്ട് മേൽകമ്മിറ്റിക്ക് പരാതി നൽകിയതായും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top