22 October Tuesday

കുടുംബശ്രീ ജില്ലാ കലോത്സവം ‘അരങ്ങ്‌’നിറയെ ഒരേ ഞെട്ടിലെ പൂക്കൾ

സ്വന്തം ലേഖികUpdated: Wednesday Sep 18, 2019

കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ അവതരിപ്പിച്ച സംഘനൃത്തം

 

മലപ്പുറം
ചട്ടയും മുണ്ടും തോടയുമണിഞ്ഞ്‌ അവർ നിറഞ്ഞാടി. പ്രായത്തിന്റെ ചുളിവുകളിൽ ചായം തേച്ച്‌ കൂട്ടുകാരികളോട്‌ കളിപറഞ്ഞ്‌ ഊഴം കാത്തുനിന്നു അമ്മമാർ. കുടുംബശ്രീ ഇരുപത്തിയൊന്നാം ജില്ലാ വാർഷികത്തോടനുബന്ധിച്ച്‌   സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം ‘അരങ്ങ്‌ 2019’ന്‌ മലപ്പുറം ടൗൺഹാളിൽ തുടക്കം. 
മലപ്പുറം, നിലമ്പൂർ, പെരുമ്പടപ്പ്‌, കൊണ്ടോട്ടി  ക്ലസ്റ്ററിലെ മത്സരാർഥികൾ മാറ്റുരച്ചു.  ആദ്യദിവസം 78 പോയിന്റോടെ മലപ്പുറം ക്ലസ്റ്റർ ഒന്നാംസ്ഥാനത്തുണ്ട്‌.  ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ തിരൂരിലെ സമന്വയ അയൽക്കൂട്ടത്തിൽനിന്ന്‌ അഞ്ജുഷയ പങ്കെടുത്തു. 60 വയസ്സ് കഴിഞ്ഞവരും  മത്സരിച്ചു. പ്രളയ പശ്ചാത്തലത്തിൽ ഉദ്‌ഘാടനവും മറ്റ്‌ ചടങ്ങുകളും മാറ്റിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top