22 October Tuesday

ടൂറിസം വാരാഘോഷം: ജില്ലാതല സമാപനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 

തിരൂർ
സംസ്ഥാന ടൂറിസം വകുപ്പും  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ആക്ട് തിരൂരും ചേർന്നൊരുക്കുന്ന ടൂറിസം വാരാഘോഷ ജില്ലാതല സമാപനവും പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറ്റവും ബുധനാഴ്ച തിരൂർ വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ.
വൈകിട്ട് ആറിന്   സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.  
ടി കെ രാജീവ് കുമാർ രൂപകൽപ്പനചെയ്ത ദേവഭൂമിക നൃത്ത സംഗീതശില്‍പ്പം നടി ആശാശരത്തും സംഘവും  അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകരായ സൂരജ് ഭാസുര, കരീം മേച്ചേരി, പി ശശിധരൻ, സലാം താണിക്കാട്, മോനുട്ടി പൊയിലിശേരി, സി രമേശ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top