24 October Thursday

വധശ്രമം ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 

മലപ്പുറം
ഡിവൈഎഫ്ഐ എടപ്പാൾ മേഖലാ പ്രസിഡന്റ് സന്ദീപിനെ വധിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകരെ പിടികൂടണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്. തിങ്കളാഴ്ച പകൽ 11.30ന് പൊന്നാഴിക്കര ശാസ്തയ്ക്കുസമീപം ബിജെപി ഓഫീസിനുമുന്നിൽ വച്ചായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് പൊൽപ്പാക്കരയിലുള്ള വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകർ സന്ദീപിനെ വാഹനം ഇടിച്ച് തെറിപ്പിച്ച് വധിക്കാൻ ശ്രമിച്ചത്. ഹെൽമെറ്റ് ധരിച്ചതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  മൂന്നാം തവണയാണ് സന്ദീപിനെ വധിക്കാൻ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌. നാടിന്റെ സ്വൈരജീവിതം തകർക്കുന്ന ആർഎസ്എസിനെതിരെ ജനരോഷം ഉയരണമെന്നും   ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top