25 July Sunday

പ്രതിയെ വലയിലാക്കിയത്‌ ഓട്ടോ ഡ്രൈവറുടെ ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ജൗഹർ

പെരിന്തൽമണ്ണ
ഏലംകുളത്ത്‌ പ്രണയാഭ്യർഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തിക്കൊന്നയാളെ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌ ഓട്ടോ ഡ്രൈവർ ജൗഹറിന്റെ സമയോചിത ഇടപെടലിൽ. വ്യാഴാഴ്‌ച രാവിലെ 8.15ന്‌ വീടിനുമുന്നിൽ ഓട്ടോ വൃത്തിയാക്കുന്നതിനിടെയാണ്‌ തെക്കുംപുറം പാലത്തോളിലെ ജൗഹറിനടുത്ത് പ്രതി വിനീഷ്‌ വിനോദ്‌ എത്തിയത്. മുതുകുർശി ഭാഗത്ത് പെയിന്റിങ് ജോലിക്ക് വന്നതാണെന്നും ബൈക്ക് അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാരിൽ ചിലർ തല്ലാനായി കൂടിയതോടെ ഓടിയതാണെന്നുമാണ് വിനീഷ്‌ ജൗഹറിനോട് പറഞ്ഞത്. പൊലീസ്‌ സ്റ്റേഷന്‌ സമീപം വിട്ടാൽ മതിയെന്നും പറഞ്ഞ്‌ ഓട്ടോയിൽ കയറി.
ഇതിനിടെ പ്രതി ജൗഹറിന്റെ ഓട്ടോയിലാണെന്നറിഞ്ഞ നാട്ടുകാർ  ജൗഹറിനെ ഫോണിൽ വിളിച്ച്‌ കൊലപാതക വിവരം അറിയിച്ചു. ഓട്ടോ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിടാനും നിർദേശം നൽകി.  രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ സ്റ്റേഷന്‌ മുന്നിലെത്തിയശേഷമാണ്‌ ജൗഹർ വണ്ടി നിർത്തിയത്‌. സുഹൃത്ത് മുതുകുർശി സ്വദേശി സുബിൻ സ്റ്റേഷനുസമീപം നിൽക്കുന്നത് കണ്ടതോടെ വിനീഷിനെ പിടിച്ചുനിർത്താൻ ജൗഹർ ആവശ്യപ്പെട്ടു. രണ്ടുപേരും ചേർന്ന് പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകയറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top