27 June Monday

ഗർഷോം പ്രവാസി ഭവനപദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഗർഷോം വീടുകളുടെ നിർമ്മാണം ആദ്യ വീടിന് തറക്കല്ലിട് ജില്ലാ സെക്രട്ടറി ഗഫൂർ പി ലില്ലീസ് ഉദ്ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ
 നിർധനരും ഭവനരഹിതരുമായ പ്രവാസികൾക്ക് വീട്‌ നിർമിച്ചുനൽകുക എന്ന ലക്ഷ്യത്തോടെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടപ്പാക്കുന്ന "ഗർഷോം' ഭവനപദ്ധതിക്ക് തുടക്കമായി. പുലാമന്തോൾ കട്ടുപ്പാറയിലെ ചെമ്മല മുഹമ്മദാലിക്ക്  നിർമിക്കുന്ന   വീടിന്റെ കല്ലിടൽ ജില്ലാ സെക്രട്ടറി ഗഫൂർ പി ലില്ലീസ് നിർവഹിച്ചു. ചന്ദ്രമോഹനൻ പനങ്ങാട്, ഉസ്മാൻ പൂളക്കോട്, കെ എസ് സേതുനാഥ്, സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷ്, കെ പി മൊയ്തീൻകുട്ടി, അബ്ദുൾ റൗഫ്, കെ ടി ഹമീദ്, എം രത്നാകരൻ, ഹനീസ് മുണ്ടേക്കാടൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top