21 August Wednesday

പ്രവാസിസൗഹൃദ നിലപാടിന് പിന്തുണ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
 
36 വർഷമായി പ്രവാസിയാണ‌്.   ഓരോ സർക്കാരുകളെയും വിലയിരുത്തിയിട്ടുണ്ട‌്. പ്രവാസികൾക്ക‌് വേണ്ടിയെടുക്കുന്ന തീരുമാനം, പ്രവർത്തനം എന്നിവ ശ്രദ്ധിക്കാറുണ്ട‌്. 
നിലവിലെ എൽഡിഎഫ‌് സർക്കാർ മികച്ച പദ്ധതികളാണ‌് ആവിഷ‌്കരിച്ചത‌്. അവ പ്രാവർത്തികമാക്കാനും ആർജവം കാണിക്കുന്നു. ലോകകേരളസഭ, നോർക്കാ റൂട്ട‌്സ‌് എന്നിവയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ‌്. ക്ഷേമപെൻഷൻ, സാന്ത്വനം എന്നിവയിലെ ഇടപെടൽ ശ്രദ്ധേയം. എന്നാൽ നാടിനെ പാടേ അവഗണിക്കുന്ന നിലപാട‌ാണ‌് എംപി പിന്തുടർന്നത‌്. ഇത‌് ജനങ്ങൾക്ക‌് കിട്ടേണ്ട അവകാശങ്ങൾക്ക‌ുപോലും തടയിട്ടു. കരിപ്പൂർ എയർപോർട്ടിന്റെ പിന്നോക്കുപോക്കും ഇതിനോട‌് ചേർത്ത‌് വായിക്കാം. ഈ വിഷയത്തിൽ കാര്യമായി ഇടപെടാൻ എംപിക്ക‌് സാധിച്ചുവോ? പത്തുവർഷത്തെ ഭരണത്തിൽ പ്രവാസി സൗഹൃദമായി എന്ത‌് നിലപാടാണ‌്  എംപി കൈക്കൊണ്ടത‌്?  ഇതൊക്കെ പരിഗണിച്ചാകും വോട്ട‌്.
പ്രധാന വാർത്തകൾ
 Top