22 August Thursday

യെച്ചൂരിയും കാരാട്ടും ബൃന്ദയും ഇന്ന‌് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
മലപ്പുറം
എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് ആവേശമേറ്റാൻ  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ പ്രകാശ‌് കാരാട്ട‌്, ബൃന്ദ കാരാട്ട‌് എന്നിവർ വ്യാഴാഴ്ച ജില്ലയിലെ വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട‌് നാലിന‌് വണ്ടൂർ, ആറിന‌് എടപ്പാൾ, ഏഴിന‌് തിരൂർ ബിപി അങ്ങാടി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ‌് യെച്ചൂരി പങ്കെടുക്കുക. 
 വൈകിട്ട‌് നാലിന‌് വളാഞ്ചേരിയിലെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രകാശ‌് കാരാട്ട‌്  5.30ന‌് കൂട്ടിലങ്ങാടിയിലും ഏഴിന‌് കൊണ്ടോട്ടിയിലും  യോഗങ്ങളിൽ സംസാരിക്കും. രാവിലെ പത്തിന‌് തുവ്വൂരിലെ തെരഞ്ഞെടുപ്പ‌് പൊതുയോഗത്തിൽ പങ്കെടുക്കുന്ന ബൃന്ദ കാരാട്ട‌് വെള്ളിയാഴ്ച രാവിലെ പത്തിന‌് അത്താണിക്കൽ, വൈകിട്ട‌് നാലിന‌് പെരിന്തൽമണ്ണ, ആറിന‌് ആലത്തിയൂർ, ഏഴിന‌് പരപ്പനങ്ങാടി എന്നിവിടങ്ങളിലെ യോഗങ്ങളിലും  സംസാരിക്കും. പൊളിറ്റ‌് ബ്യൂറോ അംഗം സുഭാഷിണി അലി ശനിയാഴ്ച രാവിലെ പത്തിന‌് എടപ്പാളിലെ പൊതുയോഗത്തിൽ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top